മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
20 April 2021

കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ആദ്യം പിടിയിലായ ഒന്നാംപ്രതി പുല്ലൂക്കര ഷിനോസിന് കോവിഡ്. ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല. ഷിനോസ് ഒഴികെയുള്ള ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിന്‍ (28), ഒതയോത്ത് അനീഷ് (40), കായത്തീ!!െന്റ പറമ്ബത്ത് സുഹൈല്‍ (32), നെല്ലിയില്‍ ശ്രീരാഗ് (26), ബിജേഷ് (24), അശ്വന്ത് (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.എട്ടു പ്രതികളാണ് റിമാന്‍ഡിലുള്ളത്.
23നു വൈകീട്ട് അഞ്ചിനകം പ്രതികളെ കോടതിയില്‍ തിരിച്ചേല്‍പിക്കണം. മന്‍സൂറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും ഗൂഢാലോചന അന്വേഷിക്കുന്നതിനും വേണ്ടിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.