ഉന്മാദരോഗം ഒരു യുക്തിയും പിന്തുടരുന്നില്ല; മോദിയുടെ പരസ്പര വിരുദ്ധ പരാമര്‍ശത്തിനെതിരെ മഹുവ മൊയ്ത്ര

single-img
20 April 2021

രാജ്യമാകെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയെയും പരാമര്‍ശത്തെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മോദിക്ക് താന്‍ സ്വയം കേമനാണെന്ന വിചാരമാണെന്ന് മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി മഹുവ വിമര്‍ശനം ഉന്നയിച്ചു.

“ഈ മാസം 17 ന് മോദി പറയുന്നു കൊവിഡിനെ തുടര്‍ന്ന് കുംഭ മേള പ്രതീകാത്മകമാക്കി നടത്തണമെന്ന്, തുടര്‍ന്ന് അതേ മാസം 17 ന് തന്നെ മോദി പറയുന്നു എനിക്കിവിടെ വലിയൊരു ജനക്കൂട്ടത്തെ കാണാന്‍ സാധിച്ചു, ആദ്യമായാണ് ഇത്രവലിയ ആള്‍ക്കൂട്ടത്തെ കാണുന്നത്, ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചുവെന്ന്, ശരിക്കും ഉന്മാദരോഗം ഒരു യുക്തിയും പിന്തുടരുന്നില്ല.” മഹുവ പറഞ്ഞു.