നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എത്തിക്കാൻ പ്ര​യാ​സം; ആദിവാസി കോളനിയിലെ ലൈ​ഫ് വീട് നിർമാണം പാതിവഴിയിൽ

single-img
20 April 2021

കോഴിക്കോട് ബാലുശ്ശേരി വ​യ​ല​ട കോ​ട്ട​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യിൽ രണ്ട് വര്ഷം മുൻപ് തുടങ്ങിയ ലൈഫ് പദ്ധതി പ്രകാരമുള്ള വീ​ടു നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ആദിവാസി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ​താ​ണ് മൂ​ന്നു വീ​ടു​ക​ളു​ടെ പ​ണി. ഓ​രോ വീ​ടി​നും ആ​റ്​ ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തു വരെ ഓരോ വീടിനും നാ​ലു ല​ക്ഷം വീ​തം ചെ​ല​വാ​ക്കി കഴിഞ്ഞു.

ചു​മ​രും കോ​ൺ​ക്രീ​റ്റും പൂ​ർ​ത്തി​യാ​യ​ വീടുകൾക്ക് ജ​ന​ലു​ക​ളോ വാ​തി​ലു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ലഭ്യമാക്കിയിട്ടുണ്ടെ​ങ്കി​ലും വ​യ​റി​ങ് ന​ട​ത്തി​യി​ട്ടി​ല്ല. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 17 ഓ​ളം അം​ഗ​ങ്ങ​ൾ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീടുകളിൽ താ​മ​സി​ക്കു​ന്നു​ണ്ട്. വാ​തി​ലും ജ​ന​ലും ഓ​ല​ചീ​ന്തു​കൊ​ണ്ട് താ​ൽ​ക്കാ​ലി​ക​മാ​യി മ​റ​ച്ചി​രി​ക്ക​യാ​ണ്. ശു​ചി​മു​റി സൗകര്യം പോ​ലും ഇ​വി​ടെ ഒരുക്കിയിട്ടി​ല്ല.

അതേ സമയം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​നു​ള്ള പ്ര​യാ​സം കൊ​ണ്ടാ​ണ് വീ​ട് നി​ർ​മാ​ണം നി​ല​ച്ച​തെ​ന്ന് വീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു. സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ മാ​ത്രം ന​ല്ല തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​രും. വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക​യേ​ക്കാ​ൾ അ​ധി​കം വ​രു​മെ​ന്ന​തി​നാ​ൽ കൂ​ടി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി സ്തം​ഭി​ച്ച​തെ​ന്നും ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു. കോ​ള​നി​യി​ലേ​ക്കു​ള്ള കോ​ൺ​ക്രീ​റ്റ് റോ​ഡും പാ​തി വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കോ​ള​നി​ക്കാ​ർ​ക്ക് ത​ല​യാ​ട് അ​ങ്ങാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ന​ട​ക്ക​ണം. മ​ഴ​ക്കാ​ലം വ​രു​ന്ന​തോ​ടെ കോ​ള​നി​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കും. അ​തി​നു മു​മ്പെ​ങ്കി​ലും അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്​ ഒ​രു​ക്കി​ത്ത​ര​ണ​മെ​ന്നാ​ണ് കോ​ള​നി​യി​ലെ ത​ല​മു​തി​ർ​ന്ന ദ​മ്പ​തി​ക​ളാ​യ ചെ​മ്പ​നും കു​ട്ടി ചെ​ങ്ങ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Content Summary : Life House Construction in Tribal Colony halted halfway due to Difficulty in delivering construction materials