പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ; മാന്യതയുണ്ടെങ്കില്‍ ജലീല്‍ വാക്ക് പാലിക്കണം: പി കെ ഫിറോസ്

single-img
20 April 2021

മുന്‍മന്ത്രി കെ ടി ജലീലിന് മാന്യതയുണ്ടെങ്കില്‍ അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ. ഫിറോസ്.ജലീല്‍, താന്‍ തെറ്റ് ചെയ്തെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞതിനെയാണ് ഫിറോസ് ഈ അവസരത്തില്‍ സൂചിപ്പിച്ചത്.

ലോകായുക്ത വിധിക്കെതിരെ ജലീല്‍ നല്‍കിയ ഹർജി തള്ളിയ ഹൈക്കോടതി വിധി കെ ടി. ജലീലിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. ജലീല്‍ നല്‍കിയ ഹർജി ഇപ്പോള്‍ കോടതി വലിച്ചെറിഞ്ഞിരിക്കുകയാണ്. താന്‍ തുടക്കം മുതല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധി തനിക്ക് എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് ജലീല്‍ നേരത്തെ രാജിവച്ചതെന്നും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കെ ടി ജലീലിനെ കൂടാതെ പിണറായി വിജയനെതിരേയും അന്വേഷണം നടത്തുമെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.