കേരളത്തിലെ നിയന്ത്രണങ്ങള്‍; സിനിമ സംഘടനകള്‍ യോഗം ചേരും

single-img
20 April 2021

കേരളത്തില്‍ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും.രാത്രി ഏഴര മണിക്ക് തിയറ്ററുകള്‍ അടക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാകും. സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റും. ഇന്ന് ഫിയോക്ക് യോഗം ചേരുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിടണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.

സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല.