കുംഭമേളയിൽ പങ്കെടുത്തു; നേപ്പാളിലെ മുൻ രാജാവിനും രാഞ്ജിക്കും കോവിഡ്

single-img
20 April 2021

ഇന്ത്യയില്‍ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമൽ ഷാക്കും കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പിസിആർ പരിശോധനയിലാണ് ഇരുവർക്കും കോവിഡ്ബാധിച്ചതായി തിരിച്ചറിഞ്ഞത്.

ഈ മാസം 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര അവിടെ നിരവധി സന്യാസിമാരുമായും തീർത്ഥാടകരുമായും മാസ്‌കില്ലാതെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവർക്കുമെതിരെ വിമർശനവും ശക്തമായിരുന്നു. 2008ലായിരുന്നു നേപ്പാളില്‍ രാജാധിപത്യം ഇല്ലാതായത്.