രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
20 April 2021

കോണ്‍ ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ചെറുതായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ടെസ്റ്റ് നടത്തുകയായിരുന്നു.തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം രാഹുൽ ഗാന്ധി ട്വീറ്റിലൂടെയാണ് അറിയിച്ചത്.

കോവിഡിന്‍റെ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയാണ് താന്‍‌ ടെസ്റ്റ് നടത്തിയത് എന്നും റിപ്പോര്‍ട്ട് പോസിറ്റീവ് ആണെന്നും അദ്ദേഹം എഴുതി. അതുകൊണ്ടുതന്നെ അടുത്തിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ എല്ലാവരും, ദയവായി എല്ലാ സുരക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിയ്ക്കണമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു.