കാളികാവില്‍ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ ദമ്പതിമാര്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍

single-img
20 April 2021

മലപ്പുറം കാളികാവില്‍ അധ്യാപകരില്‍ നിന്ന് പണം തട്ടിയെടുത്ത് ഒളിവില്‍ പോയ ദമ്പതിമാര്‍ പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍. പോത്തുകല്‍ സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സകറിയ(52), ചേലക്കല്‍ സകറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഗാസിയാബാദില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവ.ഹൈസ്‌കൂളിലെ അനധ്യാപികയായ ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളിലെ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

2011 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും ചേര്‍ന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരില്‍ നിന്ന് പണ സമാഹരണം നടത്തി. പണത്തിന് പുറമെ അധ്യാപികമാരില്‍ നിന്നും 50 പവനോളം സ്വര്‍ണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോള്‍ ദമ്പതിമാര്‍ കടന്നു കളയുകയായിരുന്നു.