കൊവിഡ്; പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി ബെവ്‌കോ

single-img
20 April 2021

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഇപ്പോള്‍ ഉള്ളതില്‍ നിന്നും ഒരു മണിക്കൂര്‍ കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. നേരത്തെ ചെയ്ത പോലെ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

ഇപ്പോള്‍ സംസ്ഥാനത്ത് രാവിലെ 10 മുതല്‍ 9 മണി വരെയാണ് ബിവറേജസ് കോര്‍പറേഷന്റെ പ്രവര്‍ത്തന സമയം. പുതിയ തീരുമാനപ്രകാരം രാത്രി എട്ടുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. രാത്രികാല കര്‍ഫ്യു തുടങ്ങുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് വീട്ടിലെത്താനുള്ള സൗകര്യം ഒരുക്കുന്നതിനായാണ് മാറ്റമെന്ന് ബെവ്‌കോപറയുന്നു.