രാജി വച്ചൊഴിഞ്ഞുപോകൂ വന്‍ പരാജയമേ; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സ്വര ഭാസ്‌കര്‍

single-img
19 April 2021

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡ് വാക്‌സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അഞ്ച് നിര്‍ദേശങ്ങടങ്ങിയ കത്ത് അയച്ച മന്‍മോഹന്‍സിംഗിന് നല്‍കിയ മറുപടിക്കെതിരെയാണ് സ്വര വിമര്‍ശനം ഉന്നയിച്ചത്.

കൊവിഡ് വൈറസ് വ്യാപന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും പ്രാധാന്യം, നിര്‍ദേശങ്ങള്‍ നല്‍കിയ മുന്‍പ്രധാനമന്ത്രിക്ക് മറുപടി കൊടുക്കുന്നതിനാണോ എന്ന് സ്വര കടുത്ത സ്വരത്തില്‍ ചോദിക്കുന്നു. രാജി വച്ചൊഴിഞ്ഞുപോകൂ വന്‍ പരാജയമേ എന്ന് നടി ട്വീറ്റ് ചെയ്തു.

തീര്‍ച്ചയായുംഒഴിവാക്കാവുന്ന ഈ ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അവസരങ്ങള്‍ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങള്‍ മുന്‍പ്രധാനമന്ത്രിക്ക് മറുപടി കത്തയക്കുന്നു. യാഥാര്‍ഥ്യം മനസിലാക്കി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു. നാണക്കേട്’ സ്വര എഴുതുന്നു.