കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയമെന്ന് സോഷ്യല്‍ മീഡിയ

single-img
19 April 2021

രാജ്യമാകെ കൊവിഡ് വൈറസ് വ്യാപനം വീണ്ടും ഭീതി ഉണര്‍ത്തവെ കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയമെന്ന ആരോപണം സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നു. തങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ച് ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ട്വീറ്റുകളാണ് വന്നിട്ടുള്ളത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പ്രധാനമന്ത്രി മോദിക്കെതിരെ റിസൈന്‍ മോദി എന്ന ഹാഷ് ടാഗ് പോസ്റ്റ് ചെയ്ത് ഒന്നിക്കുക്കയാണ്. ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ഏതാനും മണിക്കൂറുകളായി ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

കേന്ദ്രം ഉയര്‍ത്തുന്ന അതിദേശീയതയും പച്ചമരുന്നുകളും കൊണ്ട് കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനാകില്ലെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്ന് മോദിയോട് സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ ആവശ്യപ്പെടുന്നത്. രോഗത്തെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കൃത്യമായ ആസൂത്രണവും നടപടികളും ശാസ്ത്രാവബോധവുമാണ് വേണ്ടതെന്ന് ട്വീറ്റുകള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ അതിവേഗത്തിലാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്.