പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും

single-img
19 April 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

രാവിലെ പതിനൊന്നരയ്ക്ക് രാജ്ഭവനില്‍ ആണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 14 ഇന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തുന്നത്.

ചികിത്സ, ഐസിയു, വെന്റിലേറ്റര്‍, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കല്‍, കിടക്കകള്‍ ഉറപ്പാക്കല്‍, മരുന്നിന്റെ ലഭ്യത ഉറപ്പാക്കല്‍, ചികിത്സ ചെലവ് നിയന്ത്രിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്താണ് ചീഫ് സെക്രട്ടറിക്ക് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ചത്.