കേരളത്തിൽ കൂടുതല്‍ നിയന്ത്രണങ്ങൾ; ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യു പ്രാബല്യത്തിൽ

single-img
19 April 2021

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും.. രാത്രികാലങ്ങളില്‍ 9 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും.

എന്നാല്‍ പൊതുഗതാഗത്തിന് തടസ്സമില്ല. ഇന്ന് വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താനും ഇന്ന് തീരുമാനിച്ചിരുന്നു. ഇതോടൊപ്പം തന്നെ കൊവിഡ് തീവ്രമാകുന്ന സാഹചര്യത്തില്‍ പാവറട്ടി പള്ളി പെരുന്നാൾ നടത്തില്ല. കൂടൽമാണിക്യ ക്ഷേത്ര ഉത്സവവും റദ്ദാക്കിയിട്ടുണ്ട്.