ബലാത്സംഗത്തിന് ഇരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്

single-img
19 April 2021
Kerala Highcourt

13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബലാത്സംഗത്തിന് ഇരയായ മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടല്‍. പെണ്‍കുട്ടിയുടെ 14 കാരനായ സഹോദരനാണെന്ന് കേസില്‍ പ്രതിയെന്നാണ് പോലിസ് സംശയിക്കുന്നത്.

നേരത്തെ കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോര്‍ട്ട്. 20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി.