സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ അന്ന ബെൻ; അന്നയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

single-img
19 April 2021

ജീവിതത്തില്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത സൗന്ദര്യസങ്കല്‍പ്പങ്ങളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വളര്‍ത്തുന്നെതന്ന് അഭിപ്രായപ്പെട്ട നടി അന്ന ബെന്നിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി. തന്റെ അഭിപ്രായം എഴുതിയ അന്നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കമന്റ് ചെയ്തു കൊണ്ട് ഐശ്വര്യ ലക്ഷ്മി “നീ എത്രയോ സുന്ദരിയാണ്. ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട്. അക്കാര്യം ഇപ്പോള്‍ പരസ്യമാക്കുകയാണ്” എന്ന് എഴുതി.

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലായിരുന്നു അന്ന ബെന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചും എഴുതിയിരുന്നത്. തനിക്ക്തന്നെയും തന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ വളരെ സമയമെടുത്തുവെന്നും കുറെ ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇതെന്നും അന്ന ബെന്‍ പറയുന്നു.

നമുക്ക് സ്വയം നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും ഉണ്ടാകുന്ന അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തും അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍.ഇതുപോലുള്ള കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നതെന്നും അന്ന ബെന്‍ പറഞ്ഞിരുന്നു.

https://www.instagram.com/p/CNxYLlUJp6k/?utm_source=ig_embed