പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ന്നു; അധ്യാപകന്‍ പങ്കുവെച്ചത് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ

single-img
19 April 2021

സംസ്ഥാനത്തെ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ന്നതായി പരാതി. മുട്ടത്തുകോണം എസ്എൻഡിപി എച്എസ്എസിലെ ഹെഡ്മാസ്റ്റർ ചോദ്യപേപ്പർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.

പരീക്ഷ ആരംഭിച്ച ശേഷം ആദ്യ അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തി. 10 മണിക്ക് കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കും. 12 മണിക്ക് കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യപേപ്പര്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്. വിഷയത്തില്‍ ഡിഇഒ നേരിട്ട് സ്‌കൂളിലെത്തി അന്വേഷിക്കുമെന്നാണ് വിവരം.