പരീക്ഷകൾ മാറ്റിവയ്ക്കുന്നത് പോലെ പൂരം മാറ്റാനാവില്ല: കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍

single-img
18 April 2021

സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് പോലെ പൂരം മാറ്റിവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍. ജനങ്ങള്‍ പങ്കെടുക്കാതെ എന്തിനാണ് പൂരം നടത്തുന്നതെന്നും പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പ്രകടന പത്രിക പോലെ പൂര പ്രഖ്യാപനം പാടില്ലായിരുന്നു. അതില്‍ നിന്നും ഇപ്പോള്‍ സര്‍ക്കാരിന് പിന്മാറാന്‍ ആവാത്ത സ്ഥിതിയായെന്നും തേറമ്പിൽ രാമകൃഷ്ണൻ വിമർശിച്ചു.അതേസമയം, കഴിഞ്ഞ ദിവസം തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത് വന്നിരുന്നു.

നിലവില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അവസാന തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരുന്നുണ്ട്.