സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും, ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയും

single-img
18 April 2021

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ഇന്ന് ആശുപത്രി വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വസതിയില്‍ ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.