കോവിഡ് വ്യാപനം; സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റാൻ നിര്‍ദ്ദേശം നൽകി ഗവർണർ

single-img
18 April 2021

കേരളത്തിലെ സർവകലാശാല പരീക്ഷകൾ മാറ്റാൻ നിര്‍ദ്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീവ്രമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചാൻസിലർ കൂടിയായ ഗവർണർ പരീക്ഷകൾ മാറ്റിവയ്ക്കാൻ വൈസ് ചാൻസിലർമാരോട് നിർദേശിച്ചത്.

നിലവില്‍ ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റാനാണ് നിര്‍ദ്ദേശം നൽകിയത്. ഗവർണർ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചു. പക്ഷെ ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.

ഇതോടൊപ്പം ആരോഗ്യ സർവകലാശാലയും എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പരീക്ഷ മാറ്റി വച്ചത്. നാളെ മുതൽ മലയാളം സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.ഏപ്രിൽ19 മുതൽ കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചുകൊണ്ട് വൈസ്ചാൻസിലർ ഉത്തരവിട്ടു.