പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു; എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

single-img
18 April 2021

പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എറണാകുളം റൂറല്‍ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.

ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂട്ടം കൂടരുതെന്ന് ആലുവ റൂറല്‍ എസ്. പി നിര്‍ദേശം നല്‍കി. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒറ്റ സമയത്ത് നടത്തുന്നതിന് അനുമതിയില്ല. കടകളില്‍ പൊതുജനത്തിന് നില്‍ക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഉപഭോക്താക്കള്‍ മാര്‍ക്കറ്റില്‍ വരുന്ന സമയത്തിന് കൃത്യത വരുത്തണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കാനും നിര്‍ദേശം നല്‍കി.ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ്