ഡിജിറ്റൽ യുവാൻ; ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ ചൈന

single-img
18 April 2021

ഇപ്പോള്‍ ഉള്ളതില്‍ ലോകരാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈന ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ‘ഡിജിറ്റൽ യുവാൻ’ എന്ന് പേര് നല്‍കിയിരിക്കുന്ന ഡിജിറ്റൽ കറൻസിയുടെ പൂർണ നിയന്ത്രണം ചൈനീസ് സെൻട്രൽ ബാങ്കിനായിരിക്കും.

ഇപ്പോള്‍ ലോകമാകെ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽനിന്ന് വ്യത്യസ്തമായ ഡിജിറ്റൽ കറൻസികളാണ് രാജ്യം പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ക്ക് കൈയ്യില്‍കൊണ്ടുനടക്കേണ്ട എന്നതൊഴിച്ചാൽ സാധാരണ ഉപയോഗിക്കുന്ന കറൻസികളായിരിക്കും ഇത്.

നേരത്തെ 2014 മുതൽ ചൈന ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ രാജ്യത്ത് പ്രശസ്തിയാർജിക്കാൻ തുടങ്ങിയത്. ഇതുമൂലം ചൈനയിലെ നാല് നഗരങ്ങളിൽ നടത്തിയ പരീക്ഷണ പ്രവർത്തനങ്ങളുടെ വിജയത്തെ തുടർന്നാണ് ഡിജിറ്റൽ യുവാൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ചൈന തീരുമാനിച്ചത്.

ആദ്യ ഘട്ടത്തില്‍ ചൈനീസ് ആപ്പുകളായ ആലി പേ, വിചാറ്റ്പേ എന്നിവ പോലെയാണ് ഡിജിറ്റൽ യുവാന്റെ പ്രവർത്തനം നടക്കുക. ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വാലറ്റുകളിൽ പണം സൂക്ഷിക്കാനാകും. ക്യു ആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാന്‍ സാധിക്കും.