മുഖ്യമന്ത്രിയെ പരിഹസിക്കാൻ വിമുരളീധരന് എന്ത് യോഗ്യത: എ വിജയരാഘവൻ

single-img
17 April 2021

മുഖ്യമന്ത്രി പിണറായി വിജയനെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തന്റെ അപഥ സഞ്ചാരത്തിന്കേന്ദ്ര മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരൻ എന്നത് ഉൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് വിജയരാഘവൻ ഉന്നയിച്ചത്.കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്.

അതിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തു. നിലവിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന വാക്സീൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ല എന്നും പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

വി മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരനു എന്ത് യോഗ്യത ഉണ്ടെന്നും എ വിജയരാഘവൻ ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.