കുംഭ മേള കഴിഞ്ഞ് കൊറോണ പ്രസാദവുമായി തിരികെയെത്തുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ ഇരിക്കണം: മുംബൈ മേയര്‍

single-img
17 April 2021

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഏപ്രിൽ ആദ്യം മുതൽ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയിൽ പങ്കെടുത്തു കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായികൊണ്ടുപോകുന്നു എന്ന് മേയർ വിമർശിച്ചു. കുംഭ മേളയിൽ പങ്കെടുത്ത ശേഷം മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കി ക്വാറന്റീനില്‍ ഇരിക്കണമെന്നും മേയര്‍ ഇതോടൊപ്പം അറിയിച്ചു.

‘കുംഭ മേളയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നവരൊക്കെ കൊറോണയെ പ്രസാദമായി എല്ലാവര്‍ക്കും നല്‍കാനായി പോവുകയാണ്. ഈ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് അതതു സംസ്ഥാനത്തെത്തുന്നവരൊക്കെ അവരവരുടെ സ്വന്തം ചെലവില്‍ ക്വാറന്റീനിലിരിക്കണം. ഇവിടെ ഞങ്ങൾ മുംബൈയിലും തിരിച്ചെത്തുന്നവരെ ക്വാറന്റീനിലാക്കാനാണ് ഉദ്ദേശിക്കുന്നത്, അവര്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റീന്‍ ഇരിക്കണം,’ – മുംബൈ മേയര്‍ പറഞ്ഞു.

ഇപ്പോൾ പ്രതിദിനം മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവര്‍ ക്വാറന്റീനിൽ ഇരിക്കണമെന്ന് മേയര്‍ അറിയിച്ചിരിക്കുന്നത്.