ഉ​ൾ​വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ത്തി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

single-img
17 April 2021

ഉ​ൾ​വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ത്തി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ക​രു​ളാ​യി നെ​ടു​ങ്ക​യം ഉൾവനത്തിലുണ്ടായ കാട്ടാനയുടെ അപ്രതീക്ഷിത ആ​ക്ര​മ​ണ​ത്തി​ൽ നി​ല​മ്പൂ​ർ ക്യാ​മ്പി​ലെ ത​ണ്ട​ർ​ബോ​ൾ​ട്ട് എ.​എ​സ്.​ഐ ഡാ​നി​ഷ് കു​ര്യ​ന് (40) പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​േ​ട്ടാ​ടെ നെ​ടു​ങ്ക​യം വ​നം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​ലി​മു​ണ്ട​യി​ൽ​നി​ന്ന്​ മ​ണ്ണ​ള കോ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന കാ​ട്ടു​പാ​ത​യി​ലാ​ണ്​ സം​ഭ​വം.

ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം വാ​ഹ​നം നി​ർ​ത്തി മ​ന്നി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡാ​നി​ഷി​നെ ഒ​റ്റ​യാ​ൻ തു​മ്പി​കൈ കൊ​ണ്ട് ര​ണ്ടു ത​വ​ണ എ​ടു​ത്തെ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ർ ബ​ഹ​ളം​വെ​ച്ച​തി​നെ തുടർന്ന് പിന്തിരിഞ്ഞ കാ​ട്ടാ​ന കാ​ട്ടി​ലേക്ക് മറിയുകയായിരുന്നു. ഡാനിഷിന്റെ വാ​രി​യെ​ല്ലി​നും കാ​ലിന്റെ എ​ല്ലി​നും പൊ​ട്ട​ലു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഷൈ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഡാ​നി​ഷി​നെ സ്ട്രെ​ച്ച​റി​ൽ താ​ഴെ​യെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​മ്പ്​ കാ​ട്ടു​പോ​ത്തി​െൻറ ആ​ക്ര​മ​ണ​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന അം​ഗ​ത്തി​ന് പ​രി​ക്കേ​റ്റി​രു​ന്നു.