മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ‘വിവാദ ബോര്‍ഡ്’ ; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

single-img
17 April 2021

പയ്യന്നൂരില്‍ മുസ്‌ളിംകള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോര്‍ഡ്. ഉത്സവറമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെതാണ് ബോര്‍ഡ്.

സമൂഹമാധ്യമങ്ങളില്‍ വിവേചന പരമായ നിലപാടിനെതിരെ പ്രതിഷേധം കനക്കുകയാണ്. വര്‍ഷങ്ങളായി ബോര്‍ഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു. മത സൗഹാര്‍ദത്തിന് പേരുകേട്ടവയാണ് വടക്കന്‍ മലബാറിലെ കാവ് ഉല്‍സവങ്ങള്‍. കളിയാട്ട കാവുകളില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ആളുകള്‍ ഒത്തുകൂടാറുണ്ട്.മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്. വര്‍ഷങ്ങളായി ഇങ്ങനെ ബോര്‍ഡ് വയ്ക്കാറുണ്ടെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നുമാണ് ക്ഷേത്രം കമ്മറ്റിയുടെ വിശദീകരണം.