‘മോദി മെയ്ഡ് ഡിസാസ്റ്റര്‍’ ; സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ പ്രതിഷധം ശക്തം

single-img
17 April 2021

കൊവിഡ് വൈറസ് വ്യാപനം രാജ്യമാകെ തീവ്രമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ModiMadeDisaster എന്ന ഹാഷ്ടാഗിൽ ഇതേവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് മോദിക്കെതിര ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യം വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ ഉള്ളപ്പോള്‍ എവിടെയാണ് അയാള്‍, രാജ്യത്തെ പബ്ലിസിറ്റി മന്ത്രിയാണ് മോദി, എന്തൊരു ദുരന്തമാണ് മോദി എന്നിങ്ങനെയുള്ള നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് വരെ WhereisPM എന്ന ഹാഷ്ടാഗ് ആയിരുന്നു ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരുന്നത്. തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്തിട്ട് ഇപ്പോള്‍ ആശുപത്രിക്ക് വേണ്ടി കരയുന്നതെന്തിനാണ് എന്നും ട്വീറ്റുകള്‍ വരുന്നുണ്ട്.