പാര്‍ട്ടി പുനസംഘടന വേണമെന്ന് സുധാകരന്റെയും മുരളീധരന്റെയും പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍

single-img
17 April 2021

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന കെ സുധാകരന്റെയും മുരളീധരന്റെയും പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ രംഗത്ത്. അനവസരത്തിലുള്ള പ്രസ്താവനകളാണിതെന്ന് എഐസിസി ജനറല്‍സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കേണ്ട വിഷയങ്ങളാണിതെന്നും വേണുഗോപാല്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ സംഘടനാതെരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെ കെ മുരളീധരന്‍ കൂടി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിയില്‍ അതൃപ്തി പരസ്യമാക്കുകയാണ് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി. സംഘടനാതെരഞ്ഞെടുപ്പിലൂടെ സംസ്ഥാനഅധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നതുള്‍പ്പടെ അഭിപ്രായം നേതാക്കള്‍ ഉന്നയിച്ചതോടെയാണ് വേണുഗോപാലിന്റെ പ്രതിരോധം തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാനിരിക്കെ ഇപ്പോഴത്തെ പരസ്യവിഴുപ്പലക്കലുകള്‍ ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.