കോവിഡില്‍ കാര്യങ്ങള്‍ കൈയ്യില്‍നിന്ന് പോയി; കുംഭ മേള നിര്‍ത്താന്‍ ആവശ്യപ്പെട്ട് ജുന അഖാഡി മുഖ്യന്‍

single-img
17 April 2021

കോവിഡിന്റെ രാജ്യവ്യാപകമായ രൂക്ഷ വ്യാപനത്തെ തുടർന്ന് കുംഭ മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച പിന്നാലെ കുംഭ മേള നിര്‍ത്താന്‍ ആവശ്യപ്പെട്ട് ജുന അഖാഡി മുഖ്യന്‍ സ്വാമി അവ്‌ദേശാനന്ദ് ഗിരി. രാജ്യത്തെ പൗരന്മാര്‍ക്കും അവരുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കുന്നവരാണ് സന്യാസിമാര്‍ എന്ന് അവ്‌ദേശാനന്ദ് ഗിരി പറയുന്നു. രോഗവ്യാപനം കൂടുതല്‍ വഷളാകുന്നത് കണക്കിലെടുത്ത്, കുംഭത്തിലെ എല്ലാ ദേവതകളെയും തങ്ങള്‍ കൃത്യമായി നിമജ്ജനം ചെയ്തുവെന്നും അവ്‌ദേശാനന്ദ് ഗിരി അറിയിച്ചു.

”വിശ്വാസം എന്നത് മനുഷ്യർക്ക് ഒരു വലിയ കാര്യമാണ്, എന്നാൽ മനുഷ്യജീവിതം അതിലും പ്രധാനമാണ്. കൊറോണ വൈറസ് വ്യാപന ബുദ്ധിമുട്ട് ഇന്നത്തെപ്പോലെ മാരകമായരുന്നില്ലെന്ന് നമ്മള്‍ എല്ലാവരും മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഭക്തരോടുള്ള എന്റെ അഭ്യര്‍ത്ഥന കുംഭ മേളയില്‍ പരിമിതമായ എണ്ണത്തില്‍ പങ്കെടുക്കണം. ” – കുംഭ മേള നിർത്തണം എന്ന് ആവശ്യപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അവ്‌ദേശാനന്ദ് പറഞ്ഞു.