പന്തളം രാജകുടുംബാംഗമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട്പേര്‍ ക്രൈം ബ്രാഞ്ച് പിടിയില്‍

single-img
17 April 2021

പന്തളം രാജകുടുംബാംഗമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടുപേരെ കൊച്ചിയിൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശിയായ ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും ചേർന്ന് 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.