ഉത്തരേന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ

single-img
17 April 2021

ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആരംഭിച്ചു. ഞായറാഴ്ച്ച അര്‍ധരാത്രി വരെയാണ് കര്‍ഫ്യൂ. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുവാദം. യുപിയില്‍ നാളെ ഒറ്റദിന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഫ്യൂവിന്റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ഡല്‍ഹിയില്‍ നടപ്പാക്കിയിരിക്കുന്നത്. പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടെത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആഹ്വാനം ചെയ്തു

*കര്‍ഫ്യൂ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം.
*വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം.
*സിനിമഹാളില്‍ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും.
*ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
*മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്.
*നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധനകള്‍ തുടരുകയാണ്.
*ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്.
*യു പിയില്‍ മുപ്പതിനായിരത്തിനടുത്താണ് പ്രതിദിന വര്‍ധനവ്.
*ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ സൗകര്യമില്ലെന്ന് പരാതി.