പോലീസ് ആകണമെന്നുണ്ടായിരുന്നു; നടക്കാതെപോയ ആഗ്രഹത്തെ പറ്റി അനു സിതാര

single-img
17 April 2021

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു ചാനലില്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന് പരിപാടിയില്‍ പങ്കെടുക്കാന്‍ അനു സിത്താര എത്തിയിരുന്നു. ഈ പരിപാടിയില്‍ രസകരമായ കുറേക്കാര്യങ്ങള്‍ അനു തുറന്നു പറയുകയുണ്ടായി. താന്‍ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു നല്‍കിയ മറുപടി. എന്നാല്‍ ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നുംപറഞ്ഞു.

“വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണ. എന്നാല്‍ ശരിക്ക് വഴക്ക് എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയായിരുന്നു അതെന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ് എന്ന് അനു മറുപടി നല്‍കി.

ചോറും മീന്‍ കറിയുമാണ് വളരെ ഇഷ്ടം. ഇപ്പോള്‍ ചോറ് കുറച്ചിരിക്കുകയാണ്. തടി ഒന്ന് കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നല്‍കിയ ഉത്തരം. വിശപ്പ് അധികമാകുമ്പോഴാണ് വഴക്കിടേണ്ടി വന്നിട്ടുള്ളതെന്നും നടി പറയുന്നു.അതേപോലെ തന്നെ പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ വഴക്ക് കാണുമ്പോള്‍ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോള്‍ നമുക്ക് പവര്‍ ഇല്ലല്ലോ.

പോലീസ് ആയിരുന്നെങ്കില്‍ പവര്‍ ഉണ്ടല്ലോ എന്നും അനു സിതാ ര പറഞ്ഞു. സിനിമകളില്‍ തനിക്ക് ഇതുവരേയും പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരത്തിലൊരു അവസരം കിട്ടുകയാണെങ്കില്‍ സന്തോഷമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.