കൊവിഡ് അതിവേഗം വ്യാപിക്കുന്നു; താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ് 15 വരെ അടച്ചിടും

single-img
16 April 2021

രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ്15 വരെ അടച്ചിടും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുടേതാണ് നടപടി.നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മിനിലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നു.