യുഎസിലെ ഫെഡക്‌സ് വെയര്‍ ഹൗസില്‍ വെടിവെയ്പ്പ്; ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു

single-img
16 April 2021

യു എസില്‍ വെടിവെയ്പ്പ്. 8 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു.
ഇന്‍ഡ്യാനപോളിസ് നഗരത്തിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഫെഡെക്സ് വെയര്‍ ഹൗസിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രാദേശിക സമയം രാത്രി 11 നായിരുന്നു വെടിവെപ്പുണ്ടായത്. എന്നാല്‍ വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല.

ഫെഡക്‌സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെയര്‍ ഹൗസില്‍ വെടിവെപ്പുണ്ടായ വിവരം ഫെഡക്സും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.