13 വയസുകാരിയുടെ ദുരൂഹമരണം; അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

single-img
16 April 2021

കളമശ്ശേരി മുട്ടാര്‍ പുഴയിലെ 13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു. പിതാവ് സനുമോഹനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഏറെ ദുരൂഹതയുള്ള കേസാണിതെന്നും സനു മോഹന്‍ പിടിയിലായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുകയുള്ളുവെന്നും കമ്മീഷണര്‍

മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് 24 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതുവരെ കേസില്‍ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹന്റെ നിരോധനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.