കോണ്‍ഗ്രസില്‍ നോമിനേഷന്‍ സംവിധാനം ഒഴിവാക്കണം, സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് കെ മുരളീധരന്‍

single-img
16 April 2021

കോണ്‍ഗ്രസില്‍ നോമിനേഷന്‍ സംവിധാനം അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍. സംഘടന തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആകണം ഇനി പാര്‍ട്ടിയെ നയിക്കേണ്ടത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലുണ്ടാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ ഒഴിവാക്കരുത്. പുനഃസംഘടന വേണമെന്ന കെ സുധാകരന്റെ ആവശ്യത്തെയും മുരളീധരന്‍ പിന്തുണച്ചു. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുനഃസംഘടന ചര്‍ച്ച ചെയ്യണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയിലും വാഴത്തോട്ടത്തിലും ഉപേക്ഷിച്ച സംഭവത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ തന്റെ പോസ്റ്ററുകള്‍ കരമന ആറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.നേമത്ത് താന്‍ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.