കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
16 April 2021

കേന്ദ്രമന്ത്രിയായ പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗബാധ സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് ടെസ്റ്റ് ഫലം ഇന്ന് പോസിറ്റീവ് ആയതായും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററിൽ എഴുതി. ജാവ്‌ദേക്കർ കഴിഞ്ഞമാസം ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നതാണ്.