രാഹുല്‍ ഗാന്ധിയെ ടൂറിസ്റ്റ് നേതാവെന്ന് പരിഹസിച്ച് അമിത് ഷാ

single-img
16 April 2021

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ ടൂറിസ്റ്റ് നേതാവ് എന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ബി ജെ പിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ ഈ മറുപടി.

ബി ജെ പിയേയും മാതൃസംഘടനയായ ആര്‍ എസ്എസിനെയും അധികാരത്തില്‍ ഏറ്റരുതെന്നും വിദ്വേഷം പടര്‍ത്തലും ആളുകളെ തമ്മിലടിപ്പിക്കലും ബി ജെ പിയുടെ ഡി എന്‍ എയില്‍ ഉള്ളതാണെന്നുമായിരുന്നു രാഹുൽ പറഞ്ഞിരുന്നത്. പക്ഷെ ബി ജെ പിയുടെ ഡി എന്‍ എയില്‍ ഉള്ളത് വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയാണെന്ന് അമിത് ഷാ പ്രതികരിച്ചു.