അഭിമന്യു വധം: പ്രധാന പ്രതി ആർഎസ്എസ് പ്രവർത്തകൻ സഞ്ജയ് ജിത്ത് കീഴടങ്ങി

single-img
16 April 2021
abhimanyu case  sanjay jith

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുള്ള അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ജിത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശിയായ സജ്ഞയ് ജിത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. നടപടി ക്രമങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സജ്ഞയ് ജിത്തിനെ ചോദ്യം ചെയ്യും. കേസില്‍ സജ്ഞയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന. കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ സഞ്ജയിൻ്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും തങ്ങളുടെത് കമ്യൂണിസ്റ്റ് കുടുംബമാണെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Abhimanyu Murder: Main accused RSS worker Sanjay Jith surrendered in front of Police