‘വാക്സിന്‍ ഉത്സവം’ കേന്ദ്രത്തിന്റെ തട്ടിപ്പെന്ന് രാഹുല്‍ഗാന്ധി

single-img
15 April 2021

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ‘വാക്സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പാണെന്നാണ് ആരോപണം. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്സിനോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല. വെന്റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനും ഇല്ല. ‘ഉത്സവം’ ഒരു തട്ടിപ്പാണ്.’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്‍കിയ പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു.

രാജ്യം വാക്സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്സിന്‍ ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്സിനുകള്‍ക്ക് അതിവേഗം അനുമതി നല്‍കാനുളള കേന്ദ്ര തീരുമാനത്തേയും വിമര്‍ശിച്ചിരുന്നു.