ജനങ്ങള്‍ക്ക് വയസായാല്‍ അവര്‍ മരിക്കും; കൊവിഡ് മരണങ്ങളിൽ പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി

single-img
15 April 2021

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ഒരു മാധ്യമാന്ത്രിന്റെ ചോദ്യത്തിന് അത്യന്തം വിവാദമായ പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി രംഗത്ത്. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ പ്രധാന അംഗവും കൊവിഡുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ പ്രേം സിംഗ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

‘ആരൊക്കെ വിചാരിച്ചാലും ഈ മരണങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്നും എല്ലാവരും കൊറോണയ്ക്കെതിരായ സംരക്ഷണത്തിന് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കും, നിങ്ങള്‍ പറയുന്നു കുറേപ്പേര്‍ ദിവസവും മരിക്കുന്നുവെന്ന്. ജനങ്ങള്‍ക്ക് വയസായാല്‍ അവര്‍ മരിക്കും’- മന്ത്രി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.