മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

single-img
15 April 2021
kk shailaja covid 19

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദം ഉണ്ടാക്കുകയാണ്. കൊവിഡ് നെഗറ്റീവായ മുഖ്യമന്ത്രി വീട്ടില്‍ കഴിയുകയാണ്. എന്തുണ്ടായാലും ആളുകള്‍ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും കെകെ ഷൈലജ പറഞ്ഞു.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷാന്‍ കൊടുവണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. ഈ മാസം എട്ടിന് കൊവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോള്‍ ലംഘനം ആണെന്നാണ് ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തേണ്ടിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.