നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം: മാളുകളിൽ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധം

single-img
15 April 2021
kerala covid restriction

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം. ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിൽ മാസ് പരിശോധന നടത്താനും തീരുമാനമായി.

നാളെയും മറ്റെന്നാളും രണ്ടര ലക്ഷം പേര്‍ക്ക് വീതം കോവിഡ് പരിശോധന നടത്തും. പരീക്ഷകള്‍ക്കും അടിയന്തരസേവനങ്ങള്‍ക്കും തടസം വരുത്താതെയാകും നിയന്ത്രണങ്ങള്‍. പൊതുഗതാഗത സംവിധാനങ്ങളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കും.

പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് മാത്രമേ പങ്കെടുക്കാനാകുകയുള്ളൂ. അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാൻ കഴിയുക.

കോവിഡ് തീവ്രവ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. 

Kerala to impose strict Covid 19 restrictions