കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോട്ടോയുപയോഗിച്ച് വ്യാജവാര്‍ത്തയുമായി കര്‍മ്മ ന്യൂസ്; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

single-img
15 April 2021

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ചിത്രമുപയോഗിച്ച് വ്യാജവാര്‍ത്ത നല്‍കി കര്‍മ്മ ന്യൂസ് പോര്‍ട്ടല്‍. കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി പിഎം പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികളും അറ്റുവീണു എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയിലാണ് അഭിമന്യുവിന്റെ ചിത്രം സൈറ്റ് ഉപയോഗിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.

വാര്‍ത്തയില്‍ തെറ്റായി ഉപയോഗിച്ചിരിക്കുന്ന ചിത്രം അഭിമന്യുവിന്റേതാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആര്‍ എസ്എ സ് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് സി പി എം ആരോപിക്കുകയുണ്ടായി.

https://www.facebook.com/TheKarmaNews/posts/1429616774079268