പ്രകോപനപരമായ പ്രസ്താവനകള്‍; ബംഗാള്‍ ബിജെപി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിലക്ക്

single-img
15 April 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഘോഷ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ കാരണത്താലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മുൻപ്മറ്റൊരു ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹയേയും പ്രചാരണത്തില്‍ നിന്ന് വിലക്കി കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. അദ്ദേഹത്തിന്48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂച്ച് ബീഹാര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട്ട നാല് പേര്‍ മരിച്ചസംഭവത്തിൽ നാലുപേരെയായിരുന്നില്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടതായിരുന്നു എന്നായിരുന്നു രാഹുല്‍ സിന്‍ഹ പറഞ്ഞത്.