വള്ളിക്കുന്നത്ത് കൊലപാതകം: ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കണമെന്ന് എഎ റഹിം

single-img
15 April 2021

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കണമെന്ന ആഹ്വാനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. കായംകുളം വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ വെട്ടിക്കൊന്ന സംഭവത്തില്‍ എഫ്ബി പോസ്റ്റിലൂടെയാണ് പരാമര്‍ശം.

എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം-

വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന്‍ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കുക – ഡിവൈഎഫ്‌ഐ

പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതി എന്ന് സംശയിക്കുന്ന സജയ് ദത്ത് ന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളികുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വള്ളിക്കുന്ന് ഇന്ന് സിപിഎം ഹര്‍ത്താലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു