ശബരിമലയില്‍ വിഷുക്കണി ദര്‍ശനം ഭക്തിസാന്ദ്രം, പ്രവേശനം നിയന്ത്രണങ്ങളോടെ

single-img
14 April 2021

വിഷുപുലരിയില്‍ ശബരിമലയില്‍ ഭക്തിസാന്ദ്രമായ വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും ചേര്‍ന്ന് നടതുറന്ന് ശ്രീകോവിലില്‍ കണി ഒരുക്കി.
രാവിലെ അഞ്ചു മണിക്ക് നടതുറന്നു. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കി.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദര്‍ശനം തുടരുന്നത്.

3.30 മുതലാണ് തീര്‍ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. നിയത്രണത്തിന്റെ ഭാഗമായി ഒരു ദിവസം പതിനായിരം പേര്‍ക്കാണ് ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും വിഷു ദിനത്തില്‍ ഒഴികെ രണ്ടായിരത്തില്‍ താഴെ ഭക്തരാണ് സന്നിധാനത്ത് എത്തിയത്. 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.