എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്

single-img
14 April 2021

എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണെന്നും എസ് സുഹാസ് ട്വന്റിഫോറിനോട് പറഞ്ഞു.ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.73 ശതമാനമാണെന്നും ഇത് മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭേദമാണെന്നും കളക്ടര്‍ പറഞ്ഞു

പതിമൂവായിരത്തിലേറെ പ്രതിദിന ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഒപ്പം തന്നെ വാക്സിനേഷന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. നിര്‍ദേശങ്ങള്‍ അടിച്ചേല്പിക്കാതെ ജനങ്ങളെ സഹകരണത്തോടെ മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇഫ്താര്‍ വിരുന്നുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തും. ഹോട്ടലുകളിലെ സമയക്രമം സംബന്ധിച്ച പരാതികളും ചര്‍ച്ച ചെയ്ത് പരിഹരിക്കും. പൊതുജനം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്.