പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

single-img
14 April 2021

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവാണ് പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം മുങ്ങിയ ഷിതിനെ ഇലവുംതിട്ട എസ്എച്ച്ഒ എം രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉത്സവ സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.