ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ്; യോഗി ആദിത്യനാഥ് ക്വാറന്റീനില്‍ പ്രവേശിച്ചു

single-img
13 April 2021

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്വാറന്റീനിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് നിരീക്ഷണത്തിലാക്കിയത് എന്നാണ് വിവരം. താൻ സ്വയം നിരീക്ഷണത്തില്‍ പോകുന്ന വിവരം യോഗി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

സംസ്ഥാനത്താകെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഇപ്പോഴും ഉയരുകയാണ്. ഇന്ന് മാത്രം 18,021 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാത്രമാണ്, 85 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടുകൂടി 9309 പേരാണ് യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.