നടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു

single-img
13 April 2021

പ്രശസ്ത നടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഏപ്രില്‍ 22 നാണ് വിവാഹച്ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഈ വിവരം ഇവർ വിവാഹ വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. രാജ്യമാകെ ചർച്ചയായ സൂപ്പര്ഹിറ്റ് ചിത്രം രാക്ഷസനിലുടെ ശ്രദ്ധേയനായ വിഷ്ണു, ഈ സിനിമ തീയറ്ററിൽ ഓടുന്ന സമയത്താണ് വിവാഹമോചിതനാകുന്നത്.

അതേസമയം ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുകൂടിയായ ജ്വലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി 2011 ല്‍ ജ്വാല വിവാഹമോചിതയായി. രണ്ടു വർഷം മുൻപാണ് വിഷ്ണുവും ജ്വാലയും പ്രണയത്തിലാകുന്നത്‌.